വായനക്കാരുടെ ജിജ്ഞാസയെ ചൂഷണം ചെയ്യുന്നു: ടി കെ അബ്ദുല്‍ ഗഫൂര്‍

    Posted on: April 27, 2013 4:43 pm | Last updated: April 27, 2013 at 4:43 pm

    gafoor

    രിസാല സ്‌ക്വയര്‍: വായനക്കാരുടെ ജിജ്ഞാസയെ ചൂഷണം ചെയ്യുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നതെന്ന് സിറാജ് എഡിറ്റര്‍ ഇന്‍ ചാര്‍ജ് ടി കെ അബ്ദുല്‍ ഗഫൂര്‍. രിസാല സ്‌ക്വയറില്‍ മാധ്യമ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
    ജനകീയ പ്രശ്‌നങ്ങളും അവഗണിക്കപ്പെടുന്നവരുടെ പ്രശ്‌നങ്ങളും മുഖ്യധാരയില്‍ കൊണ്ടുവരുന്നതില്‍ മാധ്യമങ്ങള്‍ മൗനികളാകുകയാണ്. കോര്‍പ്പറേറ്റ് താത്പര്യം എന്തായിരുന്നാലും പത്രധര്‍മം ഉയര്‍ത്തിപ്പിടിക്കാനായാല്‍ മാധ്യമങ്ങള്‍ക്ക് ജനാധിപത്യത്തിന്റെ സംരക്ഷകരാകാന്‍ സാധിക്കും. മുഖം നോക്കാതെ വിമര്‍ശിക്കുകയും തരംതിരിക്കാതെ വാര്‍ത്തകള്‍ പ്രസിദ്ദീകരിക്കുകയും ചെയ്തിരുന്ന പഴയകാലം തിരിച്ചു വരേണ്ടതുണ്ടെന്നും ടി കെ അബ്ദുല്‍ ഗഫൂര്‍ പറഞ്ഞു.