ഭോപ്പാലില്‍ ആശുപത്രി കെട്ടിടം തകര്‍ന്ന് വീണ് നിരവധിപേര്‍ക്ക് പരിക്ക്

Posted on: April 26, 2013 8:26 pm | Last updated: April 26, 2013 at 8:27 pm

ഭോപ്പാല്‍: നഗരത്തില്‍ കസ്തൂര്‍ബാ ആശുപത്രി കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. ഒരു കുട്ടി ഉള്‍പ്പെടെ ഏഴുപേരെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷപ്പെടുത്തി. നാല്‍പതോളം പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഭെല്ലിന്റെ ഉടമസ്ഥതയിലുള്ള കസ്തൂര്‍ബാഗാന്ധി ആശുപത്രിയിലെ സ്ത്രീകളുടെ മെഡിക്കല്‍ വാര്‍ഡിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നു വീണത്. രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണ്.ഈ വാര്‍ഡില്‍ ഇരുപതോളം രോഗികളുണ്ടായിരുന്നതായാണ് പ്രാഥമിക നിഗമനം. കെട്ടിടങ്ങളുടെ പഴക്കമാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. ആശുപത്രിയിലുണ്ടായിരുന്ന രോഗികളെ അടുത്തുള്ള മറ്റ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ഭെല്ലിലെ ജീവനക്കാര്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്ന കസ്തൂര്‍ബാ ഗാന്ധി ആശുപത്രി ഭോപ്പാല്‍ നഗരത്തിലെ ഏറ്റവും പഴക്കം ചെന്നതും വലുപ്പമേറിയതുമായ ആശുപത്രിയാണ്.