Connect with us

National

കല്‍ക്കരി അഴിമതി: പ്രതിപക്ഷം പാര്‍ലമെന്റ് സതംഭിപ്പിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: കല്‍ക്കരി അഴിമതി റിപ്പോര്‍ട്ട് നിയമമന്ത്രിയും പ്രധാനമന്ത്രിയുടെ ഓഫീസും കണ്ടിരുന്നുവെന്ന സത്യവാംങ്്മൂലം സിബിഐ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച വിഷയം ഉന്നയിച്ച് പ്രതിപക്ഷം പാര്‍ലമെന്റിന്റെ ഇരു സഭകളും തടസപ്പെടുത്തി. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു. രാജ്യസഭ ഉച്ചയ്ക്ക് 2.30 വരെ നിര്‍ത്തിവച്ചിരിക്കുകയാണ്.വിഷയത്തില്‍ നിയമമന്ത്രി അശ്വിനി കുമാറും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി അംഗങ്ങളാണ് പ്രതിഷേധം തുടങ്ങിയത്. ടുജി വിഷയത്തില്‍ സര്‍ക്കാരിനൊപ്പം നിന്ന സമാജ്‌വാദി പാര്‍ട്ടിയും സര്‍ക്കാരിനെതിരേ രംഗത്തെത്തിയത് ശ്രദ്ധേയമായി. തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങളും ഇരു സഭകളിലും ബഹളം വെച്ചു.

Latest