ഹൈദരാബാദ്: അന്ധ്രാപ്രദേശില്‍ കനത്ത മഴയില്‍ 25 പേര്‍ മരിച്ചു. 12 പേര്‍ക്കു പരിക്കേറ്റു. 70,000 ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചതായാണ് റിപ്പോര്‍ട്ട്. 1121 വീടുകള്‍ക്കു കേടുപാടുകള്‍ സംഭവിച്ചതായി ദുരന്തനിവാരണ സേന കമ്മിഷണര്‍ ടി. രാധ പറഞ്ഞു. അന്ധ്രയുടെ തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റോടെയാണ് മഴ പെയ്തത്. മൂന്നു ദിവസം കൂടി മഴ തുടരുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.