എസ് എസ് എല്‍ സി ഫലം ഗള്‍ഫിന് മികച്ച വിജയം

Posted on: April 25, 2013 7:39 pm | Last updated: April 25, 2013 at 7:39 pm

ദുബൈ:കരള സിലബസ് പത്താം തരം പരീക്ഷയില്‍ ഗള്‍ഫിലെ വിദ്യാലയങ്ങള്‍ക്ക് മികച്ച വിജയം. 98.42 ശതമാനം പേര്‍ വിജയിച്ചു. വലിയൊരു വിഭാഗത്തിന് എ പ്ലസുമുണ്ട്.

അബുദാബി മോഡല്‍ സ്‌കൂളില്‍ നിന്ന് ഈ വര്‍ഷം എസ് എസ് എല്‍ സി പരീക്ഷ എഴുതിയ 80 വിദ്യാര്‍ഥികളും വിജയിച്ചു. മുഹമ്മദ് സാഖിര്‍ സമാന്‍, റാസിഖ് മുഹമ്മദ്, ഫാത്തിമ ഫര്‍ഹാന എന്നീ വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് ലഭിച്ചു. ആതിര ശങ്കര്‍, അദീല സലീം ചോലമുഖത്ത് എന്നീ വിദ്യാര്‍ഥിനികള്‍ക്ക് ഓരോ വിഷയത്തില്‍ മാത്രമാണ് എ പ്ലസ് നഷ്ടപ്പെട്ടത്. അഹമ്മദ് ശഹീര്‍, ശിബിന ഇഖ്ബാല്‍ എന്നീ വിദ്യാര്‍ഥികള്‍ക്ക് എട്ട് വിഷയങ്ങളില്‍ എ പ്ലസ് ലഭിച്ചു.
ഗള്‍ഫ് മേഖലയില്‍ ആകെ ഏഴ് വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ എ പ്ലസ് ലഭിച്ചപ്പോള്‍ അതില്‍ മൂന്നും അബുദാബി മോഡല്‍ സ്‌കൂള്‍ നേടുകയായിരുന്നു. ഇന്ത്യന്‍ ഹൈസ്‌കൂള്‍ ഫുജൈറയില്‍ നിന്ന് രണ്ട് വിദ്യാര്‍ഥികളും നിംസ് ദുബൈ, അല്‍ ഐന്‍ നിംസ് എന്നീ സ്‌കൂളുകളില്‍ നിന്ന് ഓരോ വിദ്യാര്‍ഥികളും മുഴുവന്‍ വിഷയങ്ങളില്‍ എ പ്ലസ് നേടി.
ദുബൈ എന്‍ ഐ മോഡല്‍ സ്‌കൂള്‍ 100 ശതമാനം വിജയം കരസ്ഥമാക്കി. മുഹമ്മദ് ശിഹാബ് ഉസ്മാന്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. കാഞ്ചന ചന്ദ്രന്‍ നായര്‍, ആസിഫ് അലി, ആന്‍ റെനി തോമസ്, റൈസാ ഷെറിന്‍, മുഹമ്മദ് മിന്‍ഹാജ്, അബ്ദുല്‍ മാജിദ്, മുഹമ്മദ് ജാസിം, ലാസ്‌വിന്‍ എബ്രഹാം, സനം ഹുസൈന്‍ തുടങ്ങിയവര്‍ മികച്ച വിജയം കരസ്ഥമാക്കി.
ദുബൈ ഗള്‍ഫ് മോഡല്‍ സ്‌കൂള്‍ മികച്ച വിജയം നേടി. ഒരാള്‍ മാത്രമേ പരാജയപ്പെട്ടുള്ളൂ. റദീന മുഹമ്മദ് റാഫി, ജസീര്‍ സാജന്‍, നീനു മറിയം എന്നിവരും മികച്ച വിജയം നേടി.
എന്‍ ഐ മോഡല്‍ സ്‌കൂള്‍ ഷാര്‍ജ നൂറ് ശതമാനം വിജയം നേടി. ജസീല്‍ ബശീര്‍, റോഹിത് രാധാകൃഷ്ണന്‍, റിസ്‌വാന, നന്ദിനി ഹരിദാസന്‍ എന്നിവര്‍ മികച്ച വിജയം നേടി.