ജനറല്‍ ബിക്രം സിംഗ് ആന്റണിയുമായി കൂടിക്കാഴ്ച്ച നടത്തി

Posted on: April 25, 2013 6:25 pm | Last updated: April 25, 2013 at 6:25 pm

ന്യൂഡല്‍ഹി: സൈനിക തലവന്‍ ജനറല്‍ ബിക്രം സിംഗ് പ്രതിരോധമന്ത്രി എ.കെ.ആന്റണിയുമായി കൂടിക്കാഴ്ച നടത്തി. ലഡാക്കില്‍ ചൈനീസ് സൈന്യം നിയന്ത്രണരേഖ ലംഘിച്ച് കടന്നു കയറിയ വിഷയം ചര്‍ച്ച ചെയ്യാനായിരുന്നു കൂടിക്കാഴ്ച.

കഴിഞ്ഞ ദിവസം ജമ്മു കാശ്മീരിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ ജനറല്‍ സിംഗ് നടത്തിയ സന്ദര്‍ശനത്തിന്റെ വിശദാംശങ്ങളും ആന്റണിയെ ധരിപ്പിച്ചു.

അതിനിടെ ലഡാക്കിലെ കടന്നുകയറ്റം വിഷയം രമ്യമായി പരിഹരിക്കുമെന്ന് ചൈന വ്യക്തമാക്കി. വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് ബീജിംഗ് ന്ദര്‍ശിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ചൈന വിഷയത്തില്‍ പ്രതികരിച്ചത്.