നാറാത്ത് നിന്നും വീണ്ടും ആയുധം പിടിച്ചെടുത്തു

Posted on: April 25, 2013 5:59 pm | Last updated: April 25, 2013 at 6:00 pm

കണ്ണൂര്‍: നാറാത്ത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നൂം ആയുധങ്ങള്‍ പിടിച്ചെടുത്തു. പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകനായ കമറുദ്ദീന്റെ കുമ്മായക്കടവിലുള്ള വീട്ടില്‍ നിന്നാണ് ആയുധങ്ങള്‍ പിടിച്ചെടുത്തത്. നാല് വാളുകളും മഴുവും റെയ്ഡില്‍ പിടിച്ചെടുത്തു.

കഴിഞ്ഞ ദിവസം നാറാത്തെ പോപ്പുലര്‍ഫ്രണ്ടിന്റെ ആയുധ പരിശീലന കേന്ദ്രത്തില്‍ പോലീസ് നടത്തിയ പരിശോധനയില്‍ ആയുധങ്ങള്‍ കണ്ടെത്തിയിരുന്നു. റെയ്ഡിനിടെ ഇയാള്‍ ആയുധ പരിശീലന കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു.