സിഗരറ്റ് വാങ്ങണോ?പ്രായം 21 ആകട്ടെ

Posted on: April 25, 2013 10:30 am | Last updated: April 25, 2013 at 11:03 am

sigaratteന്യൂയോര്‍ക്ക്: അമേരിക്കന്‍ നഗരമായ ന്യൂയോര്‍ക്കില്‍ ഇനി സിഗരറ്റ് വാങ്ങണമെങ്കില്‍ 21 വയസ്സ് പൂര്‍ത്തിയാകണം. അമേരിക്കയിലെ ഹൈസ്‌കൂളുകളിലും മറ്റും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പുകവലി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ ന്യൂയോര്‍ക്ക് തീരുമാനിച്ചത്.ഇതോടെ 21 വയസ്സായവര്‍ക്ക് മാത്രമേസിഗരറ്റ് വാങ്ങാന്‍ സാധിക്കൂ.സിഗരറ്റ് വാങ്ങാനുള്ള പ്രായപരിധി 18-ല്‍ നിന്ന് 21 ആക്കിക്കൊണ്ടുള്ള നിയമം പാസാക്കണമെന്നു ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സില്‍ സ്പീക്കര്‍ ക്രിസ്റ്റീന്‍ ക്വിന്‍ നിര്‍ദേശം മുന്നോട്ടുവച്ചു. 21 വയസ്സാകുന്നതിന് മുമ്പു തന്നെ വിദ്യാര്‍ത്ഥികളില്‍ പുകവലിക്കാരുടെ എണ്ണം വര്‍ധിക്കുന്നതായി കൗണ്‍സില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു.മുതിര്‍ന്ന പുകവലിക്കാരില്‍ ഭൂരിപക്ഷവും 21 വയസിനു മുമ്പ് ദുശീലം തുടങ്ങിയവരാണ്. പുകവലിയില്‍ പ്രായപരിധി കൊണ്ടുവരുന്നത് യുവാക്കളിലും കൗമാരക്കാരിലും പുകവലി ശീലം തുടങ്ങാനുള്ള സാധ്യതകള്‍ കുറക്കാനാണ് ലക്ഷ്യം.തുടര്‍ന്ന് ആരോഗ്യകരമായ ഒരു നഗരം തന്നെ സൃഷ്ടിക്കപ്പെടാന്‍ സാധിക്കുമെന്നും ക്വിന്‍ കൂട്ടിച്ചേര്‍ത്തു.ന്യൂയോര്‍ക്ക് നഗരത്തിലെ 20,000ത്തോളം ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളും പുകവലി ശീലമുള്ളവരാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.