സൗദി സ്വദേശിവല്‍ക്കരണം: യാത്രാ ചിലവ് സ്‌പോണ്‍സര്‍മാര്‍ വഹിക്കും

Posted on: April 23, 2013 7:40 pm | Last updated: April 23, 2013 at 7:53 pm

ഡല്‍ഹി: നിതാഖാത് നിയമപ്രകാരം സൗദി അറേബ്യയില്‍നിന്നു നാട്ടിലേക്കു മടങ്ങുന്നവരുടെ യാത്രാച്ചെലവു സ്‌പോണ്‍സര്‍മാര്‍ വഹിക്കുമെന്നു സൗദി അംബാസിഡര്‍ അറിയിച്ചു. സ്‌പോണ്‍സര്‍മാര്‍ ഇല്ലാത്തവരുടെ ടിക്കറ്റ് സൗദി സര്‍ക്കാര്‍തന്നെ വഹിക്കുമെന്നും സൗദി അംബാസിഡര്‍ കേരളത്തില്‍നിന്നുള്ള ഇടതുപക്ഷ എംപിമാരെ അറിയിച്ചു.റെഡ് കാറ്റഗറിയില്‍പ്പെട്ട ജോലി വാങ്ങി നല്‍കിയതു സ്‌പോണ്‍സര്‍മാരായതുകൊണ്ടാണു സ്വദേശിവത്കരണം മൂലം നാട്ടിലേക്കു മടങ്ങുന്നവരുടെ ടിക്കറ്റ് ചെലവ് സ്‌പോണ്‍സര്‍മാര്‍തന്നെ വഹിക്കേണ്ടിവരുന്നതെന്നു സൗദി അംബാസിഡര്‍ സൗദ് അലി സാദി വ്യക്തമാക്കി. സ്‌പോര്‍ണസര്‍മാര്‍ മുഖേന അല്ലാതെ സൗദിയിലെത്തിയവര്‍ക്കു തിരികെ പോകാനുള്ള ടിക്കറ്റ് സൗദി സര്‍ക്കാര്‍തന്നെ വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.