മുജാഹിദ് വിമതപക്ഷത്തിന്റെ പ്രഭാഷണ വേദിയിലേക്ക് തീപ്പന്തമെറിഞ്ഞു

Posted on: April 23, 2013 11:14 am | Last updated: April 23, 2013 at 11:14 am

പേരാമ്പ്ര: മുജാഹിദ് ഔദ്യോഗിക വിഭാഗത്തിലെ വിമതപക്ഷം സംഘടിപ്പിച്ച പ്രഭാഷണ വേദിയിലേക്ക് തീപ്പന്തമെറിഞ്ഞു. ഇന്നലെ രാത്രി എട്ടോടെ പേരാമ്പ്ര കക്കാട് സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയില്‍ ചുഴലി സലാഹുദ്ദീന്‍ മൗലവി വിഷയം അവതരിപ്പിച്ച് സംസാരിച്ചുകൊണ്ടിരിക്കെയാണ് അപ്രതീക്ഷിതമായി ആക്രമണം.പന്തത്തില്‍ നിന്ന് പടര്‍ന്ന തീയില്‍ സാരമായി പൊള്ളലേറ്റ മൗലവിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മൗലവി വിഭാഗവുമായി ഇടഞ്ഞുനില്‍ക്കുന്ന സക്കരിയാ സലാഹി ഗ്രൂപ്പ് അനുയായികള്‍ സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയില്‍ ധ്രുവീകരണത്തിന്റെ കാരണത്തെക്കുറിച്ച് പറയാനുള്ള അവസരം ലഭിക്കുന്നതിനു മുമ്പാണ് ആക്രമണം. സംഭവത്തെ തുടര്‍ന്ന് ഉന്നത പോലീസുദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ആക്രമണമുണ്ടായ സാഹചര്യത്തില്‍ പ്രഭാഷണ പരിപാടി തടസ്സപ്പെട്ടിരിക്കുകയാണ്.