വാട്‌സന്റെ സെഞ്ചുറി വിഫലം:രാജസ്ഥാനെതിരെ ചെന്നൈക്ക് അഞ്ച് വിക്കറ്റ് വിജയം

Posted on: April 22, 2013 11:50 pm | Last updated: April 22, 2013 at 11:58 pm
hussey_342_chepauk
രാജസ്ഥാനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ മൈക്കിള്‍ ഹസി ബൗണ്ടറി നേടുന്നു. മല്‍സരത്തില്‍ 51 പന്തില്‍ 88 റണ്‍സ് നേടി

ചെന്നൈ:ഷെയ്ന്‍ വാട്‌സന്റെ സെഞ്ചുറി വിഫലം.അവസാന ഓവര്‍ വരെ നീണ്ട് നിന്ന മല്‍സരത്തില്‍ രാജസ്ഥാനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് അഞ്ച് വിക്കറ്റ് വിജയം സ്വന്തമാക്കി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് വാട്‌സന്റെ സെഞ്ചുറി മികവില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സ് നേടി.61 പന്തില്‍ ആറു ഫോറും ആറു സികിസറുമടക്കം 101 റണ്‍സ് നേടി.രാജസ്ഥാന് വേണ്ടി അജന്ത്യ രഹാനെ (16),സ്റ്റുവര്‍ട്ട് ബിന്നി(36)ക്യാപ്ടന്‍ ദ്രാവിഡ്(6)ബ്രാന്‍ഡ് ഹോഡ്ജ്(9)ഉം റണ്‍സ് നേടി.ഐ.പി.എല്‍ ആറാം സീസണിലെ ആദ്യ സെഞ്ചുറിയാണ് വാട്‌സണ്‍ സ്വന്തമാക്കിയത്.ചൈന്നൈയുടെ അശ്വിനും ബ്രാവോയും രണ്ട് വിക്കറ്ര് വീതം നേടി.മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈ ഒരു പന്ത് ബാക്കി നില്‍ക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിജയം കൈപ്പിടിയിലൊതുക്കി.ചെന്നൈക്ക് വേണ്ടി മൈക്കിള്‍ ഹസി 51 പന്തില്‍ 13 ഫോറും ഒരു സിക്‌സുമടക്കം 88 റണ്‍സ് നേടി. സുരേഷ് റൈന(35 പന്തില്‍ 51),ക്യാപ്ടന്‍ ധോണി(16 പന്തില്‍ 21)ബ്രാവോ(15)ഉം റണ്‍സ് നേടി.രാജസ്ഥാന് വേണ്ടി വേണ്ടി ജയിംസ് ഫോല്‍ക്ക്‌നര്‍ മൂന്ന് വിക്കറ്റ് നേടി