അന്താരാഷ്ട്ര അറബിക് സംവാദ മല്‍സരത്തിന് തുടക്കമായി

Posted on: April 22, 2013 10:34 pm | Last updated: April 22, 2013 at 10:36 pm
arabic
രണ്ടാമത് അന്താരാഷ്ട്ര അറബിക് സംവാദ മല്‍സരം ഡോ:ഹയാത്ത്്് അബ്ദുല്ലാ മാറാഫി പരിചയപ്പെടുത്തുന്നു

ദോഹ:രണ്ടാമത് അന്താരാഷ്ട്ര അറബിക് സംവാദ മല്‍സരത്തിന് തുടക്കമായി.44 യൂണിവേഴ്‌സിറ്റിയും 27 രാജ്യങ്ങളും പരിപാടിയില്‍ സംബന്ധിക്കും. സിറിയ ഒഴികെയുള്ള അറബി രാജ്യങ്ങളില്‍ നിന്ന് ഏകദേശം 250 സംവാദകര്‍ മല്‍സരത്തില്‍ പങ്കെടുക്കും.യു.എസ്,കാനഡ,ആസ്‌ട്രേലിയ,തുര്‍ക്കി,മലേഷ്യ തുടങ്ങിയ രാജ്യങ്ങലും മല്‍സരത്തിനുണ്ട്.കഴിഞ്ഞ വര്‍ഷമായിരുന്നു അന്താരാഷ്ട്ര സംവാദ മല്‍സരം തുടങ്ങിയത്.ഖത്തര്‍ ഡിബാറ്റ് സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ:ഹയാത്ത് അബ്ദുല്ല മാറാഫി മല്‍സരത്തെ പരിചയപ്പെടുത്തി.അറബി ഭാഷയെ പരിപോശിപ്പിക്കാനും അറബി ഭാഷയുടെ പ്രസക്തി വരും തലമുറക്ക് മനസ്സിക്കി നല്‍കാനുമാണ് സംവാദ മല്‍സരം സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.