ദോഹ: എട്ടാമത് ലോക ചേംബേഴ്‌സ് കോണ്‍ഗ്രസ്സ് ഖത്തര്‍ നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ തുടങ്ങി. ഖത്തര്‍ അമീര്‍ ശൈഖ് ഹമ്മദ് ബിന്‍ ഖലീഫ അല്‍താനി ഉദ്ഘാടനം ചെയ്തു. ഇന്ത്യയടക്കം 18 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. ആഗോളതലത്തില്‍ വ്യാവസായിക മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും.