ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം തുടങ്ങി

Posted on: April 22, 2013 8:57 am | Last updated: April 22, 2013 at 12:24 pm

ന്യൂഡല്‍ഹി: ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം രണ്ടാം ഘട്ടം ഇന്ന് തുടങ്ങും . 2ജി സ്‌പെക്ട്രം കേസില്‍ ജെ പി സി പ്രധാനമന്ത്രിയെയും പി ചിദംബരത്തെയും കുറ്റവിമുക്തരാക്കിയതും കല്‍ക്കരിപാടവുമായി ബന്ധപ്പെട്ട സിബിഐ റിപ്പോര്‍ട്ട് തിരുത്തിയതും പ്രതിപക്ഷം പാര്‍ലിമെന്റില്‍ ഉന്നയിക്കുമ്പോള്‍ സഭ പ്രക്ഷുബ്ധമാവും. സുപ്രധാന നിയമങ്ങള്‍ക്കുള്ള ബില്ലുകള്‍ നടപ്പുസമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ടേക്കും. 

ഡല്‍ഹിയില്‍ അഞ്ചുവയസ്സുകാരി പീഡിപ്പിക്കപ്പെട്ടതും പാര്‍ലമെന്റില്‍ ബഹളമുണ്ടാക്കും. മെയ് പത്തിനാണ് സമ്മേളനം അവസാനിക്കുക.