അലിഗര്‍: ആറുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കഴുത്തും കൈത്തണ്ടയും ഭാഗികമായി മുറിക്കപ്പെട്ട നിലയില്‍ നഗരമധ്യത്തില്‍ ഇയാളെ കണ്ട നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
ഉടന്‍ തന്നെ സ്ഥലത്തെത്തിയ പോലീസ് ഇയാളെ ആശുപത്രിയിലെത്തിച്ചു. താനാണ് കുട്ടിയെ പീഡിപ്പിച്ചതെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചു.
കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് പെണ്‍കുട്ടിയുടെ മൃതദേഹം നാഗ്ല കലര്‍ ഏരിയയിലെ ചവറ്റുകൊട്ടയില്‍ കണ്ടെത്തിയത്.