മലപ്പുറം: എസ് വൈ എസ് ജല സംരക്ഷണ ക്യാമ്പയിന്റെ ഭാഗമായി മലപ്പുറം ഗവ. താലൂക്ക് ആശുപത്രിയിലേക്ക് മലപ്പുറം സോണല്‍ കമ്മിറ്റി സമര്‍പ്പിക്കുന്ന കുടിവെളള സംവിധാനത്തിന്റെ സമര്‍പ്പണോദ്ഘാടനം നാളെ രാവിലെ പത്തിന് സയ്യിദ് അന്‍വര്‍ ശിഹാബ് തങ്ങള്‍ പാണക്കാട് നിര്‍വഹിക്കും. മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാന്‍ കെ പി മുസ്തഫ അധ്യക്ഷത വഹിക്കും. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി പി എം മുസ്തഫ മാസ്റ്റര്‍, വാര്‍ഡ് അംഗം പാലോളി കുഞ്ഞിമുഹമ്മദ്, പി എ മജീദ്, പി ഇബ്‌റാഹിം ബാഖവി, ജില്ലാ മാസ് മീഡിയ ഓഫീസര്‍ മുഹമ്മദ് സ്വാദിഖ്, പി പി മുജീബുര്‍റഹ്മാന്‍, പി സുബൈര്‍ മാസ്റ്റര്‍, നജ്മുദ്ദീന്‍ സഖാഫി, ശൗഖത്ത് സഖാഫി, അബ്ദുല്‍ അസീസ് ഫൈസി സംബന്ധിക്കും.