ഉമ്മന്‍ചാണ്ടി ദുര്‍ബലനായ മുഖ്യമന്ത്രിയായി മാറരുതെന്ന് വയലാര്‍ രവി

Posted on: April 20, 2013 9:05 pm | Last updated: April 20, 2013 at 9:05 pm

കണ്ണൂര്‍: ഘടകകക്ഷികളെ കൂടെ നിര്‍ത്താന്‍ കഴിയാത്ത ദുര്‍ബലനായ മുഖ്യമന്ത്രിയായി ഉമ്മന്‍ചാണ്ടി മാറരുതെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി. സിഎംപിയുമായും ജെഎസ്എസുമായും ഉള്ള ഭിന്നത തീര്‍ക്കാന്‍ മുതിര്‍ന്ന നേതാക്കളെ വിട്ട് സംസാരിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കല്‍ എംവിആറുമായി ആലോചിച്ച് തീരുമാനിക്കണമെന്നും വയലാര്‍ രവി പറഞ്ഞു. എംവിആറിനെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.