2ജി അഴിമതി: ജെ പി സി റിപ്പോര്‍ട്ട് തള്ളണമെന്ന് എന്‍ ഡി എ

Posted on: April 20, 2013 6:58 pm | Last updated: April 20, 2013 at 6:58 pm

ന്യൂഡല്‍ഹി: 2ജി സ്‌പെകട്രം അഴിമതിയെ കുറിച്ചുള്ള ജെ പി സി റിപ്പോര്‍ട്ട് തള്ളണമെന്ന് എന്‍ ഡി എ നേതൃയോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. റിപ്പോര്‍ട്ടില്‍ ബി ജെ പി നേതാക്കള്‍ക്കെതിരായ പരാമര്‍ശങ്ങള്‍ അപലപനീയമാണെന്നും യോഗം അഭിപ്രായപ്പെട്ടു.

എ ബി വാജ്‌പെയ്, ജസ്വന്ത് സിംഗ്, അരുണ്‍ ഷൂരി എന്നീ നേതാക്കളുടെ പേരാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്നത്.

കല്‍ക്കരി അഴിമതി പാര്‍ലിമെന്റ് സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ പാര്‍ലിമെന്റില്‍ ഉന്നയിക്കുമെന്ന് ബി ജെ പി നേതാവ് എല്‍. കെ. അഡ്വാനി പറഞ്ഞു.