മലപ്പുറം: മലപ്പുറത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. അരിപ്രയില്‍ ശനിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം. അമ്മിണിക്കാട് സ്വദേശികളായ ഷെബീര്‍ ബാബു, അജീഷ് എന്നിവരാണ് മരിച്ചത്. സംഭവം നടന്ന ഉടന്‍ തന്നെ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.