ഷിബു ബേബി ജോണ്‍-മോഡി കൂടിക്കാഴ്ച വിവാദമാകുന്നു

Posted on: April 20, 2013 9:30 am | Last updated: April 20, 2013 at 11:48 am
SHIBU BABY JOHN
തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍-ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തുന്നു

തിരുവനന്തപുരം:തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ ഗുജറാത്ത് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത് വിവാദമാകുന്നു.ഗുജറാത്ത് തലസ്ഥാനമായ അഹമ്മദാബാദില്‍ കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കൂടിക്കാഴ്ച.ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ കണ്ടത് വികസ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനെന്ന് തൊഴില്‍ മന്ത്രി ഷിബു ബേബിജോണ്‍.വ്യവസായ തൊഴില്‍ പരിശീലനം തുടങ്ങുന്നതിനെ കുറിച്ചായിരുന്നു ചര്‍ച്ചയെന്നും മന്ത്രി പറഞ്ഞു.ഗുജറാത്ത് തലസ്ഥാനമായ അഹമ്മദാബാദില്‍ കൂടിക്കാഴ്ചയില്‍ ആറന്‍മുള കണ്ണാടിയും സമ്മാനമായി നല്‍കി.ഗുജറാത്ത് നോളജ് സിറ്റിയുടെ മാതൃകയില്‍ കേരളത്തിലും നോളജ് സിറ്റി ആരംഭിക്കാന്‍ പദ്ധതിയുണ്ട്. ഇതേക്കുറിച്ച് മോഡിയുമായി വിശദമായി സംസാരിച്ചു. കേരളത്തിലെയും ഗുജറാത്തിലെയും വികസന മാതൃകകള്‍ സമാനമാണെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

അതേ സമയം മന്ത്രിയുടെ സന്ദര്‍ശനം വിമര്‍ശനവുമായി നേതാക്കള്‍ രംഗത്തെത്തി.ഷിബു ബേബി ജോണ്‍ മുന്നണി മര്യാദകള്‍ ലംഘിച്ചുവെന്ന് എം.ഐ ഷാനവാസ് പറഞ്ഞു.
മന്ത്രിമാരുടെ ഇത്തരം സന്ദര്‍ശനങ്ങള്‍ മുഖ്യമന്ത്രി വിലക്കണമെന്ന് കേന്ദ്ര മന്ത്രി വയലാര്‍ രവി ആവശ്യപ്പെട്ടു. ഇത് യോജിക്കാന്‍ കഴിയില്ല. കേരളം പോലെ വികസനമുള്ള സംസ്ഥാനത്തിലെ മന്ത്രി ഗുജറാത്തിലെ വികസനം മാതൃകയാക്കാന്‍ പോയത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.കേരളാ വികസനത്തിന് മോഡിയുടെ ഔദാര്യം വേണ്ടെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ് പറഞ്ഞു. പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടും എന്നു കരുതുന്ന ഒരാളെ കണ്ടത് ശരിയായ നടപടിയല്ല. ഇതിന് മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചിരുന്നോ എന്ന് ഷിബു വ്യക്തമാക്കണമെന്നും പി.സി.ജോര്‍ജ് ആവശ്യപ്പെട്ടു.നരേന്ദ്ര മോഡിയുടെ വികസനമല്ല കേരളത്തില്‍ വേണ്ടതെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. ഷിബുവിനെതിരേ കേന്ദ്ര സഹമന്ത്രി കെ.സി. വേണുഗോപാലും രംഗത്തുവന്നു.സന്ദര്‍ശനം വിവാദമായതിനെ തുടര്‍ന്ന് നരേന്ദ്ര മോഡിയെ കണ്ടത് തെറ്റായിപ്പോയെന്ന് ഷിബു ബേബി ജോണ്‍ പ്രതികരിച്ചു.