എസ് വൈ എസ് നിവേദനം നല്‍കി

Posted on: April 20, 2013 6:00 am | Last updated: April 20, 2013 at 12:36 am

കോട്ടക്കല്‍: മൈലാടിയിലെ മാലിന്യ പ്രശ്‌നങ്ങള്‍ക്ക് സ്ഥിരം പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കോട്ടക്കല്‍ സോണ്‍ എസ് വൈ എസ് കമ്മിറ്റി നഗരസഭക്ക് നിവേദനം നല്‍കി. ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും ആരോഗ്യത്തിനും പരിസ്ഥിതിക്കും കോട്ടം വരാത്ത രീതിയില്‍ മാലിന്യ സംസ്‌കരണത്തിന് പദ്ധതിയുണ്ടാക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. മുഹമ്മദ് മാസ്റ്റര്‍ ക്ലാരി, കെ പി എ റശീദ് ഹാജി, കെ മുഹ്‌യിദ്ദീന്‍ ബാഖവി, യഅ്ഖൂബ് അഹ്‌സനി എന്നിവരാണ് നിവേദനം നല്‍കിയത്.

ALSO READ  ഗ്ലോബല്‍ സൈബര്‍ കോണ്‍ഫറന്‍സ് പ്രൗഢമായി