സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ എക്‌സിക്യൂട്ടീവ് ക്യാമ്പ് 23ന്

Posted on: April 20, 2013 6:00 am | Last updated: April 19, 2013 at 10:33 pm

കാസര്‍കോട്: പുതുയുഗത്തില്‍ ആധുനിക രീതിയില്‍ പഠനരംഗം പരിപോഷിപ്പിക്കുന്നതിന് മദ്‌റസാധ്യാപകരെ ബോധവത്കരിക്കുന്നതിനുവേണ്ടി ജില്ലാ സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംഘടിപ്പിക്കുന്ന എക്‌സിക്യൂട്ടീവ് ക്യാമ്പ് 23ന് കാസര്‍കോട് സ്പീഡ്‌വേ ഓഡിറ്റോറിയത്തില്‍ നടക്കും.

രാവിലെ 10ന് ആരംഭിക്കുന്ന ക്യാമ്പില്‍ വ്യക്തിത്വ വികസനം, മനഃശാസ്ത്രം, പഠനരംഗത്തെ ആധുനികരീതി തുടങ്ങിയ വിഷയങ്ങളില്‍ ഡിജിറ്റല്‍ സൗകര്യത്തോടെ പ്രമുഖ ചിന്തകനും മനഃശാസ്ത്ര വിദഗ്ധനുമായ ഡോ. അബ്ദുസ്സലാം ഓമശ്ശേരി ക്ലാസിന് നേതൃത്വം നല്‍കും. 9.30ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. പ്രതിനിധികള്‍ക്ക് ബാഡ്ജ് വിതരണം പൂര്‍ത്തിയായി.
യോഗത്തില്‍ കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി അധ്യക്ഷത വഹിച്ചു. സി കെ അബ്ദുല്‍ ഖാദിര്‍ ദാരിമി ഉദ്ഘാടനം ചെയ്തു. ഇല്യാസ് കൊറ്റുമ്പ സ്വാഗതവും ബശീര്‍ മങ്കയം നന്ദിയും പറഞ്ഞു.