കര്‍ണ്ണാടക തിരഞ്ഞെടുപ്പ്: ബിജെപി പ്രകടന പത്രിക പുറത്തിറക്കി

Posted on: April 19, 2013 8:06 pm | Last updated: April 19, 2013 at 8:06 pm

ബംഗളൂര്‍: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക ബിജെപി പുറത്തിറക്കി. അരുണ്‍ ജെയ്റ്റ്‌ലിയാണ് മാനിഫെസ്‌റ്റോ പുറത്തിറക്കിയത്. വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി ലാപ്‌ടോപ് നല്‍കുമെന്ന് പക്രടന പത്രിക വാഗ്ദാനം ചെയ്യുന്നു. മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന് നൂതന സംവിധാനങ്ങള്‍, എല്ലാവര്‍ക്കും കുടിവെള്ള വിതരണം, 24 മണിക്കൂറും വൈദ്യുതി വിതരണം, കന്നഡ മീഡിയം സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളെ ഇംഗ്ലീഷ് പഠിപ്പിക്കാനുള്ള പദ്ധതി തുടങ്ങിയവയാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍.

പാര്‍ട്ടിയുടെ പ്രചാരണ പരിപാടി മറ്റന്നാള്‍ ആരംഭിക്കും. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നരേന്ദ്ര മോദി എത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പ്രഹ്ലാദ് ജോഷി പറഞ്ഞു. അടുത്ത മാസം അഞ്ചിനാണ് കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.