ഇറാഖില്‍ കഫേയില്‍ ചാവേര്‍സ്‌ഫോടനം; 32 മരണം

Posted on: April 19, 2013 6:53 am | Last updated: April 20, 2013 at 8:13 am

ബാഗ്ദാദ്: ബാഗ്ദാദില്‍ ഒരു കഫേയില്‍ ഉണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 32 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. സ്‌ഫോടനത്തിന്റ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെയാണ് സ്‌ഫോടനം. കഴിഞ്ഞ തിങ്കളാഴ്ചയുണ്ടായ സ്‌ഫോടന പരമ്പരയില്‍ 31 പേര്‍ മരിക്കുകയും 200 ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.