ഹര്‍ഭജന്‍ പ്രശ്‌നമല്ല ശ്രീശാന്തിനെ ഒഴിവാക്കിയത്: ദ്രാവിഡ്

Posted on: April 18, 2013 6:18 pm | Last updated: April 18, 2013 at 9:44 pm

dravid harbajanജയ്പൂര്‍:ഹര്‍ഭജനെതിരെ പ്രസ്താവനയിറക്കിയത് കൊണ്ടല്ല മുംബൈയ്‌ക്കെതിരായ മത്സരത്തില്‍ നിന്നും ശ്രീശാന്തിനെ ഒഴിവാക്കാന്‍ കാരണമെന്ന് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ രാഹുല്‍ ദ്രാവിഡ്. പരിക്ക് കാരണം ശ്രീശാന്തിന് വിശ്രമം അനുവദിക്കുകയായിരുന്നു. ശ്രീശാന്തിന്റെ പ്രകടനം നിര്‍ണ്ണായക മത്സരങ്ങളില്‍ ആവശ്യമുള്ളതുകൊണ്ടാണ് ഇന്നലത്തെ കളിയില്‍ നിന്ന് മാറ്റി നിര്‍ത്തിയതെന്നും ദ്രാവിഡ് പറഞ്ഞു.2008ല്‍ ശ്രീശാന്തിനെ തല്ലിയതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഹര്‍ഭജന്‍ സിംഗിനെതിരേ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ചതിന് ശേഷം കളിക്കളത്തില്‍ ഇരുവരും ബുധനാഴ്ച കണ്ടുമുട്ടേണ്ടതായിരുന്നു. എന്നാല്‍ പരിക്കിന്റെ കാരണം പറഞ്ഞ് മല്‍സരത്തില്‍ നിന്നും ശ്രീശാന്തിനെ തഴയുകയായിരുന്നു.