ആര്‍ എസ് സി സാംസ്‌കാരിക സമ്മേളനം നാളെ

Posted on: April 18, 2013 1:03 pm | Last updated: April 18, 2013 at 1:03 pm

ദോഹ:രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍ എസ് സി) സംഘടിപ്പിക്കുന്ന യുവജന സാംസ്‌കാരിക സമ്മേളനം നാളെ (വെള്ളിയാഴ്ച) വൈകീട്ട് മൂന്ന് മണിക്ക് ബിന്‍ മഹമൂദ് ഹംസതുബ്‌നു അബ്ദുല്‍ മുത്തലിബ് സ്‌കൂളില്‍ സാംസ്‌കാരിക പരിപാടികളോടെ തുടക്കം കുറിക്കും.ഗള്‍ഫില്‍ അമ്പതു കേന്ദ്രങ്ങളില്‍ പ്രവാസി യുജവന സമ്മേളനങ്ങള്‍ നടക്കും.സാംസ്‌കാരിക സമ്മേളനത്തില്‍ സാംസ്‌കാരിക പ്രമുഖര്‍ സംബന്ധിക്കും. സേവനം, വിജ്ഞാനം, വായന, പ്രതിരോധം, ധാര്‍മ്മികം എന്നിവ വിഷയങ്ങളില്‍ പ്രമുഖര്‍ സംസാരിക്കും. വൈകീട്ട് 6:30 നു നടക്കുന്ന സമാപന സമ്മേളനത്തോടെ യുവജന സമ്മേളനം അവസാനിക്കും.

 

ALSO READ  ആര്‍ എസ് സി യൂനിറ്റ് സമ്മേളനങ്ങള്‍ പ്രഖ്യാപിച്ചു