കേരളീയരായ പ്രവാസികളെക്കുറിച്ച് സര്‍വേ നടത്തും

Posted on: April 17, 2013 3:55 pm | Last updated: April 17, 2013 at 6:17 pm
  • ഇടപ്പള്ളി മേല്‍പ്പാലത്തിന് അനുമതി

ommen chandy

തിരുവനന്തപുരം: കേരളീയരായ പ്രവാസികളെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ സര്‍വേ നടത്തും. അടുത്ത് മാസം ഒന്ന് മുതല്‍ ആരംഭിക്കുന്ന സര്‍വേക്കായി 1.98 കോടി രൂപ അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേന്ദ്ര സര്‍ക്കാറിന്റെ സഹായത്തോടെയാണ് സര്‍വേ നടത്തുന്നത്. ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിനാണ് ചുമതല. സര്‍വേക്കായുള്ള ചോദ്യാവലി ഡിപ്പാര്‍ട്ട്‌മെന്റ് തയ്യാറാക്കും. പ്രവാസികളുടെ കുടുംബങ്ങള്‍ സര്‍വേയുമായി സഹകരിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഇടപ്പള്ളിയില്‍ മേല്‍പ്പാലം നിര്‍മിക്കുന്നതിനും ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അനുമതി നല്‍കി. 180 കോടി രൂപ ഇതിനായി അനുവദിച്ചു. പാലത്തില്‍ ടോള്‍ പിരിക്കേണ്ടതില്ലെന്നും തീരുമാനമായി.
ഗതാഗതക്കുരുക്ക് മൂലമുള്ള ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാനാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.