Malappuram
റാങ്കുകളുടെ മികവില്‍ മഅ്ദിന്‍ മോളൂര്‍ സെന്‍ട്രല്‍ സ്‌കൂള്‍

മലപ്പുറം: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് 2013 ല്‍ ദേശീയ തലത്തില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ നടത്തിയ ഏഴ്, പത്ത് ക്ലാസുകളിലെ മദ്‌റസാ പൊതു പരീക്ഷയില്‍ ഒന്നും രണ്ടും റാങ്കുകള്‍ ഉള്‍പ്പെടെ പതിനൊന്ന് റാങ്കുകള്‍ നേടി മോളൂര്‍ സെന്‍ട്രല്‍ സ്‌കൂളിന് റാങ്കുകളുടെ തിളക്കം. 2013 ജനുവരിയിലെ പത്താം ക്ലാസ് പൊതു പരീക്ഷയില്‍ അഞ്ച് റാങ്കുകള്‍ നേടിയിരുന്നു. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച എഴാം ക്ലാസ്സ് പൊതു പരീക്ഷയില്‍ ആറ് റാങ്കുകളും കരസ്ഥമാക്കി. പാലക്കാട് ജില്ലക്ക് അഭിമാനമേകുന്നതാണ് മോളൂര്‍ സെന്‍ട്രല്‍ സ്‌കൂളിന്റെ റാങ്കുകളുടെ തിളക്കം.
പത്താം ക്ലാസ്സ് പരീക്ഷ എഴുതിയ ഇരുപത്തിമൂന്ന് വിദ്യാര്‍ഥികളില്‍ ഒന്ന്, രണ്ട്, ഏഴ്, ഒമ്പത്, പത്ത് റാങ്കുകള്‍ ഉള്‍പ്പെടെ 11 ഡിസ്റ്റിസ്ഷനും ഏഴ് ഫസ്റ്റ് ക്ലാസുമായി നൂറ് ശതമാനമാണ് വിജയം. ഏഴാം ക്ലാസ് പൊതു പരീക്ഷയില്‍ 45 വിദ്യാര്‍ഥികളില്‍ മൂന്ന് (രണ്ട് റാങ്കുകള്‍ ), നാല്, പത്ത്, പതിനൊന്ന് (രണ്ട് റാങ്കുകള്‍) റാങ്കുകള്‍ ഉള്‍പ്പെടെ 29 ഡിസ്റ്റിഷനും 10 ഫസ്റ്റ് ക്ലാസ്സുകളിലായി നൂറ് ശതമാനം വിജയമാണ് നേടിയത്. തുടര്‍ച്ചയായി അഞ്ചാം തവണയാണ് പത്താം ക്ലാസ് പരീക്ഷയില്‍ നൂറ് ശതമാനം വിജയം മോളൂര്‍ സെന്‍ട്രല്‍ സ്‌കൂള്‍ കൈവരിക്കുന്നത്.
ഒന്നാം റാങ്കുകാരി ഫാത്തിമ ഫായിസാ വല്ലപ്പുഴ ചുങ്കപ്പിലാവ് ചെടിയാര്‍ പടി യൂസഫിന്റെയും സഫിയയുടെയും ഇളയമകളാണ്. രണ്ടാം റാങ്കുകാരി സജ്‌ന ചെമ്മങ്കുഴി ചെട്ടിത്തൊടി പൂവത്തില്‍കുഴി മുഹമ്മദ് അലിയുടെയും സാബിറയുടെയും മകളാണ്. മൂന്നാം റാങ്കുകാരായ ഫാത്തിമത്തുല്‍ ജംഷീന മുളേകാവ് പുന്നരിക്കാട്ടില്‍ മഹമ്മദലിയും റശീജയുടെയും മുന്നാമത്തെ മകളാണ്. പി ഫാത്തിമത്തുല്‍ ഹിസാന വീരമംഗലം മടിഞ്ഞാറന്‍തൊടി മുഹമ്മദലിയുടെയും നസീഫയുടെയും മൂന്നാമത്തെ മകളാണ്. നിഹാല ജാസ്മീന്‍ (നാലാം റാങ്ക്) പി ശെറിന്‍ (എഴാം റാങ്ക്) ടി ടി മുര്‍ശിദ (ഒമ്പതാം റാങ്ക്) കെ മുഹമ്മദ് അശര്‍ഷ, എം ടി ശെബിന (പത്താം റാങ്ക്) പി മുഹമ്മദ് നബീല്‍, ഫാത്തിമത്തില്‍ അനസിയ (പതിനൊന്നാം റാങ്ക്) തുടങ്ങിയവരാണ് മറ്റു റാങ്ക് ജേതാക്കള്‍.
2008 ലാണ് മലപ്പുറം മഅ്ദിനുസ്സഖാഫത്തില്‍ ഇസ്‌ലാമിയ്യ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി മോളൂര്‍ സെന്‍ട്രല്‍ സ്‌കൂള്‍ ഏറ്റെടുക്കുന്നത്.
അനുമോദന ചടങ്ങില്‍ മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി, മാനേജര്‍ സൈനുദ്ദീന്‍ നിസാമി കുന്ദമംഗലം, പ്രന്‍സിപ്പല്‍ ഇ ബാലകൃഷ്ണന്‍, അളിയാര്‍ അഹ്‌സനി, അശ്കര്‍ സഅ്ദി, വിബിന്‍ നാഥ്, പി അംബികാ, കെ എസ് ബിന്ദു, സി വി അജിതാ, സതീദേവി, സിറാജുദ്ദീന്‍ സഖാഫി, റഫീഖ് സഖാഫി, ശാജഹാന്‍ ഉലൂമി, അബ്ദുല്ല സഖാഫി, ഹബീബുര്‍റഹ്മാന്‍ സംബന്ധിച്ചു.