ആഗോള വിപണിയില്‍ സ്വര്‍ണ വില ഉയര്‍ന്നു

Posted on: April 17, 2013 6:00 am | Last updated: April 17, 2013 at 9:11 am

ന്യൂഡല്‍ഹി:അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വില ഉയര്‍ന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ബുധനാഴ്ച ആഭ്യന്തര വിപണിയില്‍ വില 250 രൂപ മുതല്‍ 600 രൂപ വരെ ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ചൊവ്വാഴ്ച പവന് 1,000 രൂപ ഇടിഞ്ഞ് 19,800 രൂപയും ഗ്രാമിന് 125 രൂപ കുറഞ്ഞ് 2240 ലെത്തിയിരുന്നു. ഈ മാസം ആരംഭത്തില്‍ 22,240 രൂപയായിരുന്നു സ്വര്‍ണത്തിന്റെ വില. 2012 മെയ് 16ന് ശേഷം ആദ്യമായിമായിട്ടായിരുന്നു സ്വര്‍ണ വില 20000ല്‍ താഴെ എത്തിയത്.കഴിഞ്ഞ നവംബര്‍ മാസത്തില്‍ 24000 രൂപയിലധികമായിരുന്നു സ്വര്‍ണ വില. കഴിഞ്ഞ നാലു മാസത്തിനിടക്ക് നാലായിരത്തിലധികം രൂപയാണ് സ്വര്‍ണത്തിന് കുറഞ്ഞത്.