ലീഗിന് മുന്നില്‍ കോണ്‍ഗ്രസ്സ് വഴങ്ങുന്നു:രാഹുല്‍ ഗാന്ധിക്ക് മുന്നില്‍ പരാതിയുമായി പ്രവര്‍ത്തകര്‍

Posted on: April 16, 2013 6:50 pm | Last updated: April 16, 2013 at 6:50 pm

മലപ്പുറം: മുസ്ലിം ലീഗിന് മുന്നില്‍ കോണ്‍ഗ്രസ്സ് വഴങ്ങിക്കൊടുക്കുന്നതായി രാഹുല്‍ ഗാന്ധിക്ക മുന്നില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ പരാതി. കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ ആത്മാഭിമാനം ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്നും പ്രവര്‍ത്തകര്‍ രാഹുലിനോട് പറഞ്ഞു. ഡിസിസി നേതൃയോഗത്തിലാണ് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ രാഹുലിനോട് പരാതി പറഞ്ഞത്.