കേരളത്തിന് കൂടുതല്‍ അരി നല്‍കും

Posted on: April 16, 2013 2:03 pm | Last updated: April 16, 2013 at 2:35 pm

ന്യൂഡല്‍ഹി: കേരളത്തിന് കൂടുതല്‍ അരി നല്‍കാന്‍ കേന്ദ്ര ധനമന്ത്രാലയം അനുമതി നല്‍കി. കഴിഞ്ഞ വര്‍ഷം ബിപിഎല്‍ കോട്ടയില്‍ കേരളം ഉപയോഗിക്കാത്ത മുഴുവന്‍ അരിയും ഈ വര്‍ഷം നല്‍കും. എപിഎല്‍ കുടുംബങ്ങള്‍ക്ക് പ്രതിമാസം 20 കിലോ അരി വീതം നല്‍കാനും തീരുമാനമായി.

കേന്ദ്രമന്ത്രി കെ.വി.തോമസ് ധനമന്ത്രി പി.ചിദംബരവുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. കേരളത്തിനുള്ള അരി വിഹിതം വെട്ടിക്കുറച്ചെന്ന് മന്ത്രി അനൂപ് ജേക്കബ് ആരോപിച്ചിരുന്നു.