മത നേതാക്കള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് ശരിയല്ല: സി.മമ്മൂട്ടി

Posted on: April 15, 2013 8:33 pm | Last updated: April 15, 2013 at 8:33 pm

ദോഹ: മത നേതാക്കള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് ശരിയല്ലെന്ന് സി.മമ്മൂട്ടി എംഎല്‍എ. ഖത്തറില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയ നേതാക്കള്‍ മതത്തിലും ഇടപെടരുത്. മുസ്ലിം ലീഗ് സമുദായത്തിന്റെ പൊതു പ്ലാറ്റ് ഫോം ആണ്. അത്‌കൊണ്ടുതന്നെ ഏതെങ്കിലും ഒരു സംഘടനയുടെ താല്‍പര്യത്തിനനുസരിച്ച് ലീഗിന് നിലപാടെടുക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.