മോഡിക്കെതിരെ സാകിയ വീണ്ടും കോടതിയില്‍

Posted on: April 15, 2013 5:44 pm | Last updated: April 16, 2013 at 2:34 pm

അഹമ്മദാബാദ്: ഗുല്‍ബര്‍ഗ് കൂട്ടക്കൊലക്കേസില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ കുറ്റവിമുക്തമാക്കിയതിനെതിരെ സാക്കിയ ജാഫ്‌രി വീണ്ടും കോടതിയെ സമീപിച്ചു. ഗുജറാത്ത് കലാപവേളയില്‍ കൊല്ലപ്പെട്ട മുന്‍ പാര്‍ലിമെന്റ് അംഗം ഇഹ്‌സാന്‍ ജഫ്‌രിയുടെ ഭാര്യയായ അവര്‍ ഇന്നലെയാണ് അഹമ്മദാബാദിലെ കോടതിയില്‍ ഈ നടപടിയെ ചോദ്യം ചെയ്ത് പരാതി നല്‍കിയത്. സംഭവത്തില്‍ ഇഹ്‌സാന്‍ ജഫ്‌രിയടക്കം 68 പേരെ കലാപകാരികള്‍ ക്രൂരമായി കൊലപ്പെടുത്തിയിരുന്നു. സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘമാണ് ഈ കേസില്‍ മോഡിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത്. 

രണ്ട് സെറ്റ് പരാതികളും നിരവധി തെളിവുകള്‍ ഉള്‍ക്കൊള്ളുന്ന പത്ത് സി ഡികളും ഇവര്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. എസ് ഐ ടി നല്‍കിയ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും സ്വതന്ത്ര ഏജന്‍സി അന്വേഷണം നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. സി ബി ഐ ഡയറക്ടര്‍ ഡോ. ആര്‍ കെ രാഘവന്റെ നേതൃത്വത്തിലുള്ള എസ് ഐ ടി മോഡിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതുമുതല്‍ ഇതിനെതിരെ സാക്കിയ ജാഫ്‌രി രംഗത്തെത്തിയിരുന്നു. താന്‍ നല്‍കിയ തെളിവുകളൊന്നും എസ് ഐ ടി പരിഗണിച്ചിട്ടില്ലെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. ഇരകളോട് എസ് ഐ ടി മുന്‍വിധിയോടും പക്ഷപാതത്തോടെയും പെരുമാറിയതായി സാക്കിയ വിമര്‍ശിച്ചു. ‘ഒരു പാര്‍ലിമെന്റംഗമാണ് പകല്‍ വെളിച്ചത്തില്‍ ക്രൂരമായി കൊല്ലപ്പെട്ടത്. മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കും മറ്റ് 60 പേര്‍ക്കുമുള്ള പങ്ക് വ്യക്തമാണ്’- സാക്കിയ പറഞ്ഞു.

ക്കിയ ജാഫ്രി കോടതിയെ സമീപിച്ചു.

ഏതെങ്കിലും സ്വതന്ത്ര അന്വേഷണ ഏജന്‍സി കേസില്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്ന് സാക്കിയ ഹരജിയില്‍ ആവശ്യപ്പെടുന്നു.

2002 ഫെബ്രുവരി 28ന് ഗുല്‍ബര്‍ഗ് ഹൗസിംഗ് സൊസൈറ്റിയിലേക്ക് അതിക്രമിച്ചു കയറിയ വിഎച്ച്പി, ബജറംഗദള്‍ പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തില്‍ ഇഹ്‌സാന്‍ ജാഫ്രി ഉള്‍പ്പെടെ 69പേര്‍ കൊല്ലപ്പെട്ടിരുന്നു.