ചെന്നൈ: പ്രശസ്ത സംഗീതജ്ഞന്‍ പി ബി ശ്രീനിവാസ് അന്തരിച്ചു. 83 വയസ്സായിരുന്നു. ചെന്നൈ ടി ആര്‍ നഗറിലെ വസതിയില്‍ ഉച്ചക്ക് ഒരു മണിയേടെയായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച ചെന്നൈയില്‍ നടക്കും. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഉറുദു, തുടങ്ങി നിരവധി ഭാഷകളില്‍ അദ്ദേഹം ചലച്ചിത്ര ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.
ജനനം 1930 സെപ്തംബര്‍ 22ന് ആന്ധ്രയിലെ കക്കിനാഡയില്‍ .