ടി പി ചന്ദ്ര ശേഖരന്റെ സ്മാരസ്തൂപം തകര്‍ത്തു

Posted on: April 14, 2013 8:15 am | Last updated: April 14, 2013 at 9:18 am

STHOOPAM

കോഴിക്കോട്: കൊല്ലപ്പെട്ട ആര്‍ എം പി നേതാവ് ടി പി ചന്ദ്രശേഖരന്റെ സ്മാരക സ്തൂപം അജ്ഞാതര്‍ തകര്‍ത്തു. വള്ളിക്കാട്ട് സ്ഥാപിച്ചിരുന്ന സ്തൂപമാണ് തകര്‍ത്തത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ശനിയാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. സി പി എം പ്രവര്‍ത്തകരണ് സംഭവത്തിന് പിന്നിലെന്ന് ആര്‍ എം പി ആരോപിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വന്‍ പോലിസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.