ലണ്ടന്‍: 2008 ലെ ഐപിഎല്‍ മത്സരത്തിനിടെ പഞ്ചാബ് കിംഗ്‌സ് ഇലവന്‍ താരമായിരുന്ന ശ്രീശാന്തിനെ മുബൈ താരമായിരുന്ന ഹര്‍ഭജന്‍ സിംഗ് മര്‍ദ്ദിച്ചതിന്റെ വീഡിയോ ദൃശ്യങ്ങള്‍ തന്റെ കൈവശമുണ്ടെന്ന് ഐപിഎല്‍ മുന്‍ മേധാവി ലളിത് മോഡി വ്യക്താമാക്കി. സംഭവത്തിന്റെ യഥാര്‍ഥ വീഡിയോദൃശ്യങ്ങളുടെ ഏക പകര്‍പ്പാണ് തന്റെ കൈവശമാണുള്ളതെന്നും ഇതു പുറത്തുവിടണോയെന്ന് വരും ദിവസങ്ങളില്‍ തീരുമാനിക്കുമെന്നും ലളിത് മോഡി കൂട്ടിച്ചേര്‍ത്തുശ്രീശാന്തിനെ ഹര്‍ഭജന്‍ അടിച്ചതായും ഒരു പ്രകോപനവും കൂടാതെയായിരുന്നു. അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞിട്ടാണ് ദൃശ്യങ്ങള്‍ പരസ്യമാക്കാതിരുന്നതെന്നും പുതിയ സാഹചര്യത്തില്‍ ദൃശ്യങ്ങള്‍ പുറത്തുവിടണോയെന്ന് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.