പീഡന ആരോപണം അടിസഥാനരഹിതം:നാവികസേന റിപ്പോര്‍ട്ട്

Posted on: April 13, 2013 8:14 am | Last updated: April 13, 2013 at 8:15 am

കൊച്ചി: ദക്ഷിണമേഖല നാവികസേന ആസ്ഥാനത്തെ പീഡന ആരോപണം അടിസ്ഥാന രഹിതമണെന്നു കാണിച്ച്്് നാവികസേനയുടെ റിപ്പോര്‍ട്ട്. പ്രതിരോധമന്ത്രി എകെ ആന്റണിക്കു നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്്. ലഫ്.രവി കിരണ്‍ന്റെ ഭാര്യയാണ് നാവികസേനയിലെ ഉദ്യോഗസ്ഥര്‍ക്കു പരാതി നല്‍കിയിരുന്നത്. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഇങ്ങനെയൊരു ആരോപണം അദേഹത്തിന്റെ ഭാര്യ ഉന്നയിക്കാന്‍ കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2012ലും കിരണ്‍ന്റെ ഭാര്യ പരാതി നല്‍കിയിരുന്നു. ഭാര്യമാരെ വെച്ചുമാറുന്നു എന്ന ആരോപണവും അടിസ്ഥാന രഹിതമാണെന്നു നാവികസേന നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.