മഅ്ദിനില്‍ ബോധവത്കരണ പ്രോഗ്രാം നാളെ

Posted on: April 13, 2013 6:00 am | Last updated: April 13, 2013 at 12:29 am

മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ‘ന്യൂനപക്ഷങ്ങള്‍: അവകാശങ്ങളും അവസരങ്ങളും’ എന്ന വിഷയത്തില്‍ നാളെ സ്വലാത്ത് നഗര്‍ മഅ്ദിന്‍ കാമ്പസില്‍ ബോധവത്കരണ പ്രോഗ്രാം സംഘടിപ്പിക്കും. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളുടെയും വിദ്യാര്‍ഥികളുടെയും ഉന്നമനത്തിനായി ഒരുക്കുന്ന അവസരങ്ങള്‍ ആസ്പദമാക്കി നടത്തുന്ന ക്യാമ്പ് രാവിലെ 8ന് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരിയുടെ അധ്യക്ഷതയില്‍ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ സഖാഫി ഉദ്ഘാടനം ചെയ്യും.
സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് ഡയറക്ടര്‍ ഡോ. പി നസീര്‍ ക്ലാസിന് നേതൃത്വം നല്‍കും. മലപ്പുറം ഡി ഡി ഇ സൂപ്രണ്ട് കെ. ഇബ്‌റാഹീം, നോളേജ് മാനേജര്‍ മുഹമ്മദ് നൗഫല്‍ ജാംഷഡ്പൂര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി റിട്ട അസിസ്റ്റന്റ് രജിസ്ട്രാര്‍ എ.മൊയ്തീന്‍കുട്ടി, ഇബ്‌റാഹീം ബാഖവി മേല്‍മുറി, അബൂബക്കര്‍ സഖാഫി അരീക്കോട് എന്നിവര്‍ സംബന്ധിക്കും. വിവരങ്ങള്‍ക്ക്: 9633158822.