Palakkad
ജമാഅത്ത് ഇസ്‌ലാമി മത സംഘടനയാണെന്ന് തെറ്റിദ്ധരിച്ചവര്‍ തിരിച്ച് വരണം: സുന്നി കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി

തിരുമിറ്റക്കോട്: ജമാഅത്ത് ഇസ്‌ലാമി മതസംഘടനയല്ലെന്നും അത് രാഷ്ട്രീയപാര്‍ട്ടിയാണെന്നും സുപ്രീം കോടതി തീര്‍പ്പ് കല്‍പ്പിക്കുകയും ജമാഅത്തെ ഇ്‌സ്‌ലാമിക്കാര്‍ അത് കോടതിയില്‍ സമ്മതിക്കുകയും ചെയതതിനാല്‍ മതസംഘടനയാണെന്ന് തെറ്റിദ്ധരിച്ച് അതില്‍ അകപ്പെട്ടവര്‍ സുന്നി പ്രസ്ഥാനത്തിലേക്ക് തിരിച്ച് വരണമെന്ന് തൃത്താല മേഖല സുന്നീ കോര്‍ഡിനേഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. . നെല്ലിക്കാട്ടിരി ഹനീഫ ഫൈസി ഉദ്ഘാടനം ചെയ്തു. സലാല മൊയ്തീന്‍കുട്ടി അധ്യക്ഷത വഹിച്ചു. പി വി അബ്ദുറഹ് മാന്‍ അന്‍വരി, മുസ്തഫ സഖാഫി, ഹമീദ് മാസ്റ്റര്‍, എ കെ എസ് മൗലവി, ഉമര്‍ അശറഫി പ്രസംഗിച്ചു
---- facebook comment plugin here -----