പെട്രോള്‍ പമ്പ് തൊഴിലാളികളുടെ സമരം പിന്‍വലിച്ചു

Posted on: April 12, 2013 7:55 pm | Last updated: April 12, 2013 at 7:55 pm

കണ്ണൂര്‍ : ബോണസ് വര്‍ധന ആവശ്യപ്പെട്ടു കണ്ണൂരില്‍ പെട്രോള്‍ പമ്പ് തൊഴിലാളികള്‍ നടത്തിവന്ന അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു.  ഇന്നു വൈകിട്ടു ജില്ലാ കലക്ടര്‍ രത്തന്‍ ഖേല്‍ക്കര്‍ വിളിച്ചു ചേര്‍ത്ത ചര്‍ച്ചയിലാണു സമരം ഒത്തുതീര്‍ന്നത്.

കലക്ടര്‍ മുന്നോട്ടുവച്ച 17.5% ബോണസ് എന്ന നിര്‍ദേശം ഇരുകൂട്ടരും അംഗീകരിച്ചു. നേരത്തേ നടന്ന ചര്‍ച്ചകളില്‍ 20% ബോണസ് വേണമെന്നു തൊഴിലാളികളും 15%ല്‍ അധികം നല്‍കാനാവില്ലെന്നു പമ്പ് ഉടമകളും നിലപാടു സ്വീകരിച്ചതോടെ ചര്‍ച്ചകള്‍ വഴിമുട്ടുകയായിരുന്നു.