ഡല്‍ഹിയില്‍ തീപ്പിടുത്തം: രണ്ടു മരണം

Posted on: April 12, 2013 6:24 pm | Last updated: April 12, 2013 at 7:04 pm
SHARE

ഡല്‍ഹി: ഡല്‍ഹി അതിര്‍ത്തിയായ നരേലയിലെ ഭവാനി വ്യവസായ കേന്ദ്രത്തിനടുത്ത ചേരി പ്രദേശത്തുണ്ടായ തീപിടിത്തത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. അഞ്ചു പേര്‍ക്കു പരുക്ക്. ഉച്ചയ്ക്കു രണ്ടരയോടെയായിരുന്നു തീപിടിത്തം.

പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.

ജെജെ കോളനി എന്നറിയപ്പെടുന്ന ചേരിയാണ് അഗ്‌നിക്കിരയായത്. ഉടന്‍ അഗ്‌നിശമന സേനയുടെ 20 വണ്ടികളെത്തി രക്ഷാ പ്രവര്‍ത്തനം നടത്തി. വലിയ പുക രക്ഷാ പ്രവര്‍ത്തനത്തിനു തുടക്കത്തില്‍ തടസമുണ്ടാക്കി. മണിക്കൂറുകളുടെ ശ്രമഫലമായാണു തീയണച്ചത്.