Kerala
ഒരുമിച്ച് മുന്നണി വിടാമെന്ന് എംവിആര്‍ പറഞ്ഞു: ഗൗരിയമ്മ
		
      																					
              
              
            കൊച്ചി: ഒരുമിച്ച് മുന്നണി വിടാമെന്ന് സിഎംപി നേതാവ് എം.വി.രാഘവന്‍ പറഞ്ഞതായി കെ.ആര്‍.ഗൗരിയമ്മ. മുന്നണികളില്‍ അല്ലാതെ ജെഎസ്എസ്സും സിഎംപിയും ഒരുമിച്ച് നില്‍ക്കണമെന്നും എംവിആര്‍ പറഞ്ഞതായും ഗൗരിയമ്മ വെളിപ്പെടുത്തി.
ഒരുമിച്ച് യോഗം നടത്താന്‍ അടുത്തിടെ വി.എസ്. ക്ഷണിച്ചിരുന്നെങ്കിലും ഒരുമിക്കേണ്ട രാഷ്ട്രീയ സാഹചര്യം ഇപ്പോഴില്ലാത്തതിനാല്‍ ക്ഷണം നിരസിക്കുകയായിരുന്നെന്നും അവര്‍ പറഞ്ഞു. ഒരു ചാനലിന്റെ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഗൗരിയമ്മ.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
