Connect with us

National

കാശ്മീരില്‍ ഗ്രനേഡ് പൊട്ടി ഒരു ജവാന്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ശ്രീനഗര്‍: കാശ്മീരിലെ കുപ്‌വാര ജില്ലയിലുണ്ടായ ഗ്രനേഡ് സ്‌ഫോടനത്തില്‍ ഒരു ജവാന്‍ കൊല്ലപ്പെടുകയും അഞ്ചു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ഹഡ്‌വാര ജില്ലയിലെ ഇരുപത്തൊന്നാം രാഷ്ട്രീയ റൈഫിള്‍സിലെ സൈനികരാണ് സ്‌ഫോടനത്തിനിരയായത്.

റെയ്ഡിനു പോകാന്‍ തയ്യാറാകുന്നതിനിടെ ഒരു സൈനികന്റെ കൈവശമുണ്ടായിരുന്ന ഗ്രനേഡ് അബദ്ധത്തില്‍ പൊട്ടുകയായിരുന്നു. പരിക്കേറ്റവരെ ഡ്രഗ്മുള്ളയിലുള്ള സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Latest