മുത്തശ്ശി തീകൊളുത്തിയ പെണ്‍കുട്ടി മരിച്ചു

Posted on: April 12, 2013 8:59 am | Last updated: April 12, 2013 at 8:59 am

തൊടുപുഴ: മുത്തശ്ശി മദ്യലഹരിയില്‍ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച പതിമൂന്നുകാരി മരിച്ചു. തമിഴ്‌നാട് സ്വദേശി ശെല്‍വന്റെ മകള്‍ ദേവിയാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റതിനെ തുടര്‍ന്ന് ഒന്നര മാസമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ദേവി. ഇടുക്കി പാറക്കടവ് കോളനി നിവാസിയാണ് ശെല്‍വന്‍.