ലെഗേജിന്റെ കുറഞ്ഞ നിരക്ക് ഒഴിവാക്കി: യാത്രക്കാര്‍ പ്രതിസന്ധിയില്‍

Posted on: April 11, 2013 9:34 pm | Last updated: April 11, 2013 at 9:35 pm

ദോഹ: എയര്‍ ഇന്ത്യ എക്‌സ്പ്രസ്സില്‍ അധിക ലെഗേജിന് നല്‍കിയിരുന്ന കുറഞ്ഞ നിരക്ക് എടുത്തു കളഞ്ഞത് യാത്രക്കാരെ പ്രതിസന്ധിയിലാക്കി. 30 കിലോ മാത്രമാണ് അനുവദിക്കപ്പെട്ട ലെഗേജ്. ഇതിനുപുറമെ വരുന്ന ലെഗേജിന് കിലോക്ക് 10 റിയാല്‍ വെച്ച് നല്‍കിയാല്‍ എത്ര വേണെമങ്കിലും ലെഗേജ് കൊണ്ടുവരാമായിരുന്നു. ഇതാണ് എയര്‍ഇന്ത്യ ഒറ്റയടിക്ക് എടുത്തുകളഞ്ഞത്.