സ്മാര്‍ട്ട് സിറ്റി ഡയറക്ടര്‍ ബോര്‍ഡ് യോഗം ഇന്ന്

Posted on: April 11, 2013 8:14 am | Last updated: April 11, 2013 at 8:14 am

smart cityദുബൈ: സ്മാര്‍ട്ട് സിറ്റി ഡയറക്ടര്‍ ബോര്‍ഡ് യോഗം ഇന്ന് ഷാര്‍ജയില്‍ ചേരും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, സ്മാര്‍ട്ട് സിറ്റി പ്രതിനിധി അബ്ദുല്‍ ലത്തീഫ് അല്‍ മുല്ല തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. സ്മാര്‍ട്ട് സിറ്റിയുടെ ആദ്യ പവലിയന്‍ ഉടന്‍ ആരംഭിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചയില്‍ തിരുമാനമുണ്ടാകുമെന്നറിയുന്നു.