പ്രഭാഷണവും ദുആ സമ്മേളനവും

Posted on: April 11, 2013 6:00 am | Last updated: April 11, 2013 at 1:21 am

വഴിക്കടവ്: എസ് എസ് എഫ് നാല്‍പതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി കോടാലിപ്പൊയില്‍ യൂനിറ്റ് എസ് എസ് എഫ് സംഘടിപ്പിക്കുന്ന മതപ്രഭാഷണം എസ് വൈ എസ് സോണല്‍ പ്രസിഡന്റ് വി ടി മുഹമ്മദലി സഖാഫി ഉദ്ഘാടനം ചെയ്തു. ശാക്കിര്‍ ബാഖവി, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി പ്രഭാഷണം നടത്തി. ഇന്ന് നടക്കുന്ന ദുആസമ്മേളനത്തില്‍ എടപ്പുലം ഉമറലി സഖാഫി ഉദ്‌ബോധന പ്രസംഗം നടത്തും. സയ്യിദ് ഫള്ല്‍ ജിഫ്‌രി കുണ്ടൂര്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. സുലാമാന്‍ സഖാഫി, സിദ്ദീഖ് സഖാഫി എടക്കര, അബ്ദുര്‍റസാഖ് സഖാഫി പ്രസംഗിക്കും.