Connect with us

Eranakulam

എസ് ഡി പി ഐ വൈസ് പ്രസിഡന്റിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Published

|

Last Updated

കൊച്ചി/മൂവാറ്റുപുഴ: എസ് ഡി പി ഐ സംസ്ഥാന വൈസ് പ്രസിഡന്റ് അശ്‌റഫ് മൗലവിയെ പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു. ഇന്നലെ പുലര്‍ച്ചെ 3.30ന് ഗള്‍ഫ് എയര്‍ വിമാനത്തില്‍ ഖത്തറില്‍ നിന്ന് തിരിച്ചെത്തിയ അശ്‌റഫ് മൗലവിയെ വിമാനത്താവളത്തിലെ സുരക്ഷാ വിഭാഗം ഉച്ചക്ക് ഒരു മണി വരെ തടഞ്ഞു വെക്കുകയും പിന്നീട് മൂവാറ്റുപുഴ പോലീസ് കസ്റ്റഡിയില്‍ എടുത്ത് വിശദമായി ചോദ്യം ചെയ്ത ശേഷം വൈകീട്ടോടെ വിട്ടയക്കുകയുമായിരുന്നു. ചെങ്ങമനാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രകോപനപരമായി പ്രസംഗിച്ചതിന് റൂറല്‍ എസ് പി പുറപ്പെടുവിച്ച ലുക്കൗട്ട് നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ ഈ കേസില്‍ ആറ് മാസങ്ങള്‍ക്ക് മുമ്പ് കോടതിയില്‍ നിന്ന് ജാമ്യം എടുത്തതാണെന്ന് അശ്‌റഫ് മൗലവി വ്യക്തമാക്കി. ജാമ്യ രേഖകള്‍ പോലീസിന് മുന്നില്‍ ഹാജരാക്കിയതിനെ തുടര്‍ന്നാണ് പോലീസ് ഇദ്ദേഹത്തെ വിട്ടയച്ചത്. എന്നാല്‍ കേസില്‍ ജാമ്യം ലഭിച്ച വിവരം അശ്‌റഫ് മൗലവി പോലീസില്‍ അറിയിച്ചിട്ടില്ലാത്തതിനാലാണ് ലുക്കൗട്ട് പുറപ്പെടുവിച്ചതെന്ന് പോലീസ് വിശദീകരിച്ചു.

---- facebook comment plugin here -----

Latest