Connect with us

National

പാകിസ്ഥാന് ആണവ സാങ്കേതിക വിദ്യ നല്‍കാമെന്ന് ഇന്ത്യ വാഗ്ദാനം നല്‍കി: വിക്കിലീക്‌സ്

Published

|

Last Updated

ന്യൂഡല്‍ഹി: പാകിസ്ഥാന് ആണവ സാങ്കേതിക വിദ്യ നല്‍കാമെന്ന് ഇന്ത്യ വാഗ്ദാനം നല്‍കിയതായി വിക്കിലീക്‌സ് രേഖകള്‍ പറയുന്നു. ഇന്ത്യയുടെ ആദ്യ അണുപരീക്ഷണമായ 11974 ലെ പൊഖ്‌റാന്‍ പരീക്ഷണത്തിന് ശേഷമാണ് വാഗ്ദാനം. തലസ്ഥാനത്തെ യു എസ് എംബസിയില്‍ നിന്നുള്ള കേബിളുകളാണ് ഇക്കാര്യം പറയുന്നത്. അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി പാകിസ്ഥാന്റെ പ്രധാനമന്ത്രി സുല്‍ഫീക്കര്‍ അലി ഭൂട്ടോയോടാണ് കത്ത് മുഖേന ഇക്കാര്യം അറിയിച്ചത്.
സമാധാനപരമായ ആവശ്യങ്ങള്‍ക്കാണ് ആണവ വാഗ്ദാനം നല്‍കിയത്. ഉപാധികളോടെയായിരുന്നു വാഗ്ദാനം. എന്നാല്‍ പാകിസ്ഥാന്‍ ഇത് നിഷേധിച്ചതായും രേഖകള്‍ പറയുന്നു.