കൈവെട്ട് കേസ്: ഒരാള്‍ കൂടി പിടിയില്‍

Posted on: April 10, 2013 10:16 am | Last updated: April 10, 2013 at 10:16 am

culpritനെടുമ്പാശേരി: തൊടുപുഴ ന്യൂമാന്‍ കോളജിലെ അധ്യാപകന്റെ കൈവെട്ടിയ കേസില്‍ ഒരാള്‍ കൂടി പിടിയിലായി. ആലുവ സ്വദേശി അഷറഫ് മൗലവിയാണ് നെടുമ്പാശേരിയില്‍ പിടിയിലായത്. ദോഹയില്‍ നിന്നുള്ള വിമാനത്തിലാണ് അഷ്‌റഫ് മൗലവി നെടുമ്പാശ്ശേരിയിലെത്തിയത്. പോപ്പുലര്‍ ഫ്രണ്ട് നേതാവായിരുന്ന അഷറഫ് മൗലവി സംഭവത്തിനു ശേഷം മൂവാറ്റുപുഴയില്‍ സംഘടിപ്പിച്ച പ്രതിഷേധപരിപാടിയില്‍ പ്രകോപനപരമായി പ്രസംഗിച്ചതിനാണ് കേസെടുത്തത്. ഇതിന് ശേഷം ദോഹയിലേക്കു കടക്കുയായിരുന്നു അഷ്‌റഫ് മൗലവി. ഇയാള്‍ക്കുവേണ്ടി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.